കര്‍ഷകര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; കങ്കണയ്ക്ക് വക്കീല്‍ നോട്ടീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് നടി കങ്കണ റണൗത്തിനെതിരെ ഡല്‍ഹിി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി വക്കീല്‍ നോട്ടീസയച്ചു. സമരത്തിന് വന്ന വൃദ്ധയായ ഒരു സ്ത്രീയുടെ ചിത്രം പങ്കുവച്ച് ഇവര്‍ എല്ലാ സമരത്തിനുമെത്തുമെന്നും നൂറ് രൂപ കൊടുത്താല്‍ മതിയെന്നുമുള്ള കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു. ഷഹീന്‍ബാഗ് സമരത്തില്‍ അണിനിരന്ന ദാദിയാണ് ഇവരും എന്ന വ്യാജപ്രചാരണമാണ് കങ്കണ ട്വീറ്റിലൂടെ നടത്തിയത്.

വൃദ്ധരായ മനുഷ്യരെക്കുറിച്ച് മോശം പരാമര്‍ശം നടത്തുകയും കര്‍ഷകരെ ദേശദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്ത കങ്കണ റണൗത്ത് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഡല്‍ഹിി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി അധ്യക്ഷന്‍ മഞ്ജീന്ദര്‍ സിംഗ് സിര്‍സ വ്യക്തമാക്കി.

Top