ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും

മുംബൈ: ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച ഭീവണ്ടിയിലെ കോടതിയില്‍ ഹാജരാകും. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍.എസ്.എസുകാരാണ് എന്ന് പ്രസംഗിച്ചതിനാണ് ഭീവണ്ടിയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാജേഷ് കുണ്ടേ രാഹുലിനെതിരേ കേസു കൊടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ രാഹുല്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അത് പിന്‍വലിച്ചിരുന്നു.

Top