മഹാത്മാ അയ്യങ്കാളിയെ അധിക്ഷേപിച്ചു കൊണ്ട് ഛായാചിത്രം പ്രചരിപ്പിച്ചയാള്‍ പിടിയില്‍

arrest

ചങ്ങനാശ്ശേരി : സോഷ്യല്‍ മീഡിയയിലൂടെ മഹാത്മാ അയ്യങ്കാളിയെ അധിക്ഷേപിച്ചു കൊണ്ട് ഛായാചിത്രം പ്രചരിപ്പിച്ചയാള്‍ പിടിയില്‍. അയ്യങ്കാളിയുടെ ഛായാചിത്രം വികൃതമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ചങ്ങനാശ്ശേരി ചാന്നാനിക്കാട് വില്ലനാണിയില്‍ അമല്‍ വി സുരേഷിനെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് ഗ്രൂപ്പായ ഫാന്‍ ഫൈറ്റ് ക്ലബിലൂടെയാണ് മഹാത്മാ അയ്യങ്കാളിയെ അധിക്ഷേപിച്ചു കൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിനെതിരെ പിന്നീട് വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഭീം ആര്‍മി സംഭവത്തില്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

ഇയാള്‍ക്കെതിരെ 153 ഐ.പി.സി, 120 കെ.പി ആക്ട് എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Top