യുട്യൂബര്‍ക്കെതിരെ മാനനഷ്ടക്കേസ്; വിഡിയോകള്‍ അപ്ലോഡ് ചെയ്ത് നേടിയ വരുമാനം കോടതിയില്‍ അടക്കണം

ചെന്നൈ:അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവരുടെ സല്‍പേരിനു കളങ്കം വരുത്താനുള്ള ലൈസന്‍സ് യുട്യൂബര്‍മാര്‍ക്കില്ലെന്നു മദ്രാസ് ഹൈക്കോടതി. തമിഴ് യുട്യൂബര്‍ എ.ശങ്കര്‍ എന്ന സവുക്ക് ശങ്കറിനെതിരെ പ്രമുഖ സിനിമാ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് സമര്‍പ്പിച്ച മാനനഷ്ടക്കേസിലാണു ഹൈക്കോടതിയുടെ നിരീക്ഷണം.

അത്തരം വിഡിയോകള്‍ അപ്ലോഡ് ചെയ്ത് നേടിയ മുഴുവന്‍ വരുമാനവും കോടതിയില്‍ കരുതല്‍ നിക്ഷേപമായി അടയ്ക്കണമെന്നും ലൈക്കക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലഹരിമരുന്നു വില്‍പനയിലൂടെ സമ്പാദിച്ച പണമാണു സിനിമകള്‍ നിര്‍മിക്കാന്‍ ലൈക്ക ഉപയോഗിക്കുന്നതെന്നായിരുന്നു ശങ്കറിന്റെ ആരോപണം.

Top