സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തി ശ്രമം; പരാതിയുമായി ദിലീപും മീനാക്ഷിയും

ആലുവ: സമൂഹമാധ്യമങ്ങളിലൂടെ അപകര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് നടന്‍ ദിലീപും മകള്‍ മീനാക്ഷിയും പൊലീസില്‍ പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് മകള്‍ മീനാക്ഷി ആലുവ ഈസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു അന്വേഷണമാരംഭിച്ചു.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അച്ഛനെ ഉപേക്ഷിച്ച് മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുന്നു എന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെയാണ് ഇരുവരും പരാതി നല്‍കിയിരിക്കുന്നത്.

2020 ജൂലൈ, ഓഗസ്റ്റ് മാസം മുതല്‍ മീനാക്ഷി അമ്മ മഞ്ജുവിന്റെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസിലാവുന്നത്’ എന്നിങ്ങനെയായിരുന്നു വ്യാജ പ്രചാരണം. മീനാക്ഷിയുടെ പരാതിക്ക് പിന്നാലെ കഴിഞ്ഞ മാസം 28ന് ആലുവ പൊലീസ് മൊഴിയെടുത്തിരുന്നു. ദിലീപിന്റെ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തും. നേരിട്ട് കേസെടുക്കാന്‍ കഴിയാത്തതിനാല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Top