പ്രണയിച്ച നടനെ വിവാഹം ചെയ്യുന്നതിനായി പ്രമുഖ നടി ഇസ്ലാം മതം സ്വീകരിച്ചു . .

deepika234

തത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ കണ്ണ് തുറന്ന് കാണുക . . കോടിക്കണക്കിന് ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടി ചെയ്തത് . .

ചാനല്‍ പ്രണയ ജോഡികളായ ഷോയിബ് ഇബ്രാഹിമിനെ വിവാഹം ചെയ്യുന്നതിന് വേണ്ടി താന്‍ ഇസ്ലാം മതം സ്വീകരിച്ചതായി നടി ദീപികാ കാക്കറാണ് വെളിപ്പെടുത്തിയത്.

ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ഷോയിബും ദീപികാ കാക്കറും. ഇരുമതസ്ഥരായ ഇവരുടെ വിവാഹവും പ്രണയ സാഫല്യത്തിനായി ദീപിക ഇസ്ലാം മതം സ്വീകരിച്ചതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പല വ്യാഖ്യാനങ്ങളാണ് ഉണ്ടായത്. അതേസമയം ഇബ്രാഹിമിന്റേയും ദീപികയുടേയും പ്രണയം ലൗ ജിഹാദാണെന്ന തരത്തില്‍ വരെ ഗോസിപ്പുകള്‍ ഉണ്ടായി.

വിമര്‍ശനങ്ങളോട് പ്രതികരിക്കാതിരുന്ന ദീപിക പിന്നീട് തന്റെ ഭാഗം വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു. തങ്ങളുടേത് പ്രണയവിവാഹമാണെന്നും ലൗ ജിഹാദല്ലെന്നും തന്റെ തീരുമാനങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നുമായിരുന്നു ദീപികയുടെ പ്രതികരണം.

തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദീപികയ്ക്ക് ആരാധകരോട് പറഞ്ഞു. ഞങ്ങളുടെ വിശേഷങ്ങളെല്ലാം മീഡിയയ്ക്ക് മുന്നില്‍ പങ്കുവെക്കാറുണ്ട് എങ്കില്‍ കൂടിയും ചില കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും ദീപിക വ്യക്തമാക്കി.

Top