പാപ്പരാസികള്‍ക്ക് വോട്ട് ചെയ്ത ചിത്രം പങ്കുവെച്ച് ദീപിക

deepika

ഡാനിഷ് പൗരത്വമുള്ള ദീപിക പദുക്കോണിന് വോട്ട് ചെയ്യാന്‍ പറ്റില്ലെന്ന ഗോസിപ്പുകള്‍ നേരത്തെ ബോളീവുഡില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വോട്ട് ചെയ്തതിന്റെ ചിത്രം പങ്കുവെച്ച് ഗോസിപ്പുകാര്‍ക്ക് മറുപടി നല്‍കിയിരിക്കുകാണ് ദീപിക.

ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനം കോപ്പന്‍ഹേഗനില്‍ ജനിച്ചതിനാല്‍ ഡാനിഷ് പൗരത്വമാണ് ദീപികയ്ക്കുള്ളതെന്നും അതിനാല്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്നും ചില ഗോസിപ്പുകള്‍ ബോളുവുഡില്‍ പടര്‍ന്നിരുന്നു. ഗോസിപ്പുകാരെ ഞെട്ടിച്ചുകൊണ്ട് തിങ്കളാഴ്ച മുംബൈയില്‍ വോട്ട് ചെയ്ത താരം ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചു.

ഞാന്‍ ആരാണെന്ന കാര്യത്തിലോ എന്റെ സ്വദേശത്തേക്കുറിച്ചോ,എനിക്ക് യാതൊരു സംശയവും ഇല്ല.എന്നാല്‍ എന്നെ കുറിച്ച്‌
ആശങ്കപ്പെടുന്നവര്‍ക്കായി ജയ് ഹിന്ദ് എന്നായിരുന്നു ചിത്രത്തോടൊപ്പം ദീപിക പങ്കുവെച്ചത്.

Top