ഇത്തവണത്തെ പരീക്ഷണം മഞ്ഞയില്‍; ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടി ദീപിക പദ്‌കോണ്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ദീപിക വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്നയാളുമാണ്. പല പരീക്ഷണങ്ങളും താരത്തിന് ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടി കൊടുക്കാറുമുണ്ട്.

ഇപ്പോഴിതാ വേറിട്ട പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ദീപിക പദ്‌കോണ്‍. മഞ്ഞ നിറത്തിലുള്ള ട്രഡീഷനല്‍ സ്‌റ്റൈല്‍ സല്‍വാറിലായിരുന്നു ദീപിക എത്തിയത്. മുംബൈ പ്രസ് ക്ലബില്‍ നടന്ന ഫൊട്ടോഗ്രഫര്‍മാരുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദീപിക.

ഗോള്‍ഡന്‍ ഷെല്‍ വര്‍ക്കുകളായിരുന്നു ഇതിന്റെ ഹൈലൈറ്റ്‌. ലോക പ്രശസ്ത ഇന്ത്യന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയാണ് ഇത് ഡിസൈന്‍ ചെയ്തത്.

Top