റോയല്‍ ലുക്കില്‍ തിളങ്ങി ദീപിക പദുകോണും രണ്‍വീര്‍ സിങും; കയ്യടിച്ച് ഫാഷന്‍ ലോകം

രാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങും. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന താരദമ്പതികള്‍ ഫാഷന്‍ ലോകത്ത് കയ്യടി നേടാറുണ്ട്.

കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമ ‘ഛപക്’ പ്രെമോഷന് വേണ്ടി എത്തിയ ദീപികയുടെ വസ്ത്രമാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. റോയല്‍ ബ്ലൂ നിറത്തിലുള്ള സാരിയാണ് ദീപിക ധരിച്ചത്. ലോക പ്രശസ്ത ഇന്ത്യന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയാണ് സാരി ഡിസൈന്‍ ചെയ്തത്.

ദീപികയോടൊപ്പം തന്നെ രണ്‍വീര്‍ സിങും റോയല്‍ ലുക്കില്‍ തന്നെയെത്തി.

Top