വാക്‌സ് മ്യൂസിയത്തിലേക്ക് പുതിയ ഒരു താരം കൂടി;ദീപിക മെഴുകു പ്രതിമയാകുന്നു

deepika-padukkone

റെ ആരാധകരുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോണ്‍. ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ ചെലുത്തിയ താരങ്ങളുടെ വാക്‌സ് സ്റ്റാറ്റിയൂ നിര്‍മ്മിക്കുന്നതും പതിവാണ്. ലണ്ടനിലെ മാഡ്‌മേ ട്യൂസോഡ്‌സ് വാക്‌സ് മ്യൂസിയത്തിലേക്കാണ് പുതിയ അതിഥിയായി ദീപികയും എത്തുന്നത്.

‘വളരെ രസകരവും ആവേശകരവുമായ ഒരു അനുഭവമാണ് ഇത്’ എന്നാണ് ദീപിക പ്രതികരിച്ചത്.’ഇങ്ങനെയൊരു ഗിഫ്റ്റ് കിട്ടിയതില്‍ എനിക്ക് ഏറെ നന്ദിയുണ്ടന്നും’ നടി വ്യക്തമാക്കി.

അടുത്ത വര്‍ഷം മെഴുകുരൂപം പൂര്‍ത്തിയാകുമെന്നും,ലണ്ടനിലായിരിക്കും ആദ്യം മെഴുകു രൂപം പ്രദര്‍ശിപ്പിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനു ശേഷമായിരിക്കും മെഴുകുരൂപം ഡല്‍ഹിയിലെ മ്യൂസിയത്തിലേക്ക് എത്തിക്കുക.

‘ജീവിതത്തില്‍ കാണാന്‍ കഴിയാത്ത പലരെയും മ്യൂസിയത്തി കാണാന്‍ പറ്റുമെന്നും, എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അനുഭവമായിരുന്നു എന്റെ മ്യൂസിയം സന്ദര്‍ശനമെന്നും’ ദീപിക പറഞ്ഞു.

Top