ചെറുപ്പത്തിലെ തുടങ്ങി; കുട്ടിക്കാലത്തെ മോഡലിംഗിന്റെ ഫോട്ടോ പങ്കുവെച്ച് ദീപിക പദുകോണ്‍

രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് ദീപിക പദുകോണ്‍. താരത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ദീപിക പദുക്കോണിന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

വളരെ കുട്ടിക്കാലത്തുള്ള മോഡലിംഗിന്റെ ഫോട്ടോയാണ് ദീപിക പദുക്കോണ്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രിന്റ് മാധ്യമത്തിലെ പരസ്യത്തിനാണ് താരം മോഡല്‍ ആയിരിക്കുന്നത്. ചെറുപ്പത്തിലെ തുടങ്ങി എന്ന് അടിക്കുറിപ്പോടെയാണ് ചിത്രം പ
ങ്കുവെച്ചിരിക്കുന്നത്.

നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അഭിനയത്തില്‍ ചെറുപ്പത്തിലെ കഴിവുതെളിയിച്ചുണ്ടെന്ന് വ്യക്തമാകുന്നുവെന്ന് ആരാധകര്‍ പറയുന്നു.

Top