ഐ.ഐ.എഫ്.എ അവാര്‍ഡ് നൈറ്റില്‍ തിളങ്ങി ദീപിക പദുക്കോണ്‍

ഴിഞ്ഞ ദിവസം നടന്ന ഐ.ഐ.എഫ്.എ അവാര്‍ഡ് നൈറ്റില്‍ തിളങ്ങി ദീപിക പദുക്കോണ്‍. ഇളം പര്‍പ്പിള്‍ നിറത്തില്‍ ഫെയ്റിടെയിലിലെ രാജകുമാരിയെ പോലെയാണ് ദീപികയെത്തിയത്. ഗൗരവ് ഗുപ്ത സ്റ്റുഡിയോയാണ് ദീപികയുടെ തകര്‍പ്പന്‍ പര്‍പ്പിള്‍ അറ്റയറിന് പിറകില്‍

ഓഫ്ഷോള്‍ഡര്‍ ബോഡികോണിനൊപ്പം ഫെതേഡ് സ്‌കര്‍ട്ട് നല്‍കിയിരിക്കുന്ന ഔട്ട്ഫിറ്റിന്റെ ഹൈലൈറ്റ് മെഷ് കെയ്പാണ്. അത് ഒരു ട്രെയിലാക്കി എക്സറ്റന്‍ഡ് ചെയിതിട്ടുണ്ട്. പക്ഷേ താരം അണിഞ്ഞ ഔട്ട്ഫിറ്റിന് അല്പം ആര്‍ഭാടം കൂടുതലല്ലേ…. എന്ന സംശയത്തിലാണ് ആരാധകര്‍. ദീപിക അണിഞ്ഞ ഔട്ട്ഫിറ്റ് മെറ്റ് ഗാല പോലെയുള്ള അവസരങ്ങള്‍ക്കാണ് കൂടുതല്‍ യോജിച്ചതെന്നും അവാര്‍ഡ് നിശക്കായി കുറച്ചുകൂടെ ലളിതമായ വസ്ത്രം തിരഞ്ഞെടുക്കാമായിരുന്നു എന്നുമാണ് ഫാഷന്‍ പ്രേമികള്‍ പോലും അഭിപ്രായപ്പെടുന്നത്.

View this post on Instagram

I purple you…💜

A post shared by Deepika Padukone (@deepikapadukone) on

‘ദീപികയ്ക്ക് മെറ്റ് ഗാലയും ഐ.ഐ.എഫ്.എയും തമ്മില്‍ തെറ്റിപ്പോയതാണ്’.’ മെറ്റ്ഗാലയ്ക്കായി ദീപിക ഓര്‍ഡര്‍ ചെയ്ത വസ്ത്രം ഇപ്പോഴാണ് കിട്ടിയത്.’ തുടങ്ങിയ ചിത്രത്തിന് താഴെ രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതേസമയം’ബേബി, യു ആര്‍ കില്ലിങ് മി.’എന്നാണ് രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Top