നിന്നില്‍ അഭിമാനിക്കുന്നു ; ദീപികയ്ക്ക് പ്രശംസ അറിയിച്ച് രണ്‍വീറിന്റെ മാതാപിതാക്കള്‍

deepioka-padukkone

വിവാദമായെങ്കിലും ദീപിക പദുകോണും, രണ്‍വീര്‍ സിംഗും പ്രധാന കഥാപാത്രമായി എത്തിയ പത്മാവദ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയുടെ വിജയത്തില്‍ ദീപികയെ പ്രശംസിച്ച് റിഷി കപൂറും, നീതു കപൂറും രംഗത്തെത്തിയിരിക്കുകയാണ്. രണ്‍വീര്‍ കപൂറിന്റെ മാതാപിതാക്കളാണ് റിഷി കപൂറും, നീതു കപൂറും. ഇവരില്‍ നിന്നുള്ള പ്രശംസ ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം.

ഒരു വലിയ പൂച്ചെണ്ടിനൊപ്പം ദീപികയ്ക്കുള്ള ആശംസയും ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കാഴ്ച വെയ്ക്കുകയായിരുന്നു. നിന്നെക്കുറിച്ച് ഞങ്ങള്‍ വളരെയധികം അഭിമാനിക്കുന്നുണ്ടെന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്. ഇതിന് മറുപടി നല്‍കുവാന്‍ ദീപികയും മറന്നില്ല.

Top