കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നേയില്ല ; പാപ്പരാസികള്‍ക്ക് മറുപടിയുമായി ദീപിക

താരജോടികളായ രൺപീറിന്റേയും ദീപികയുടേയും ഓരോ വാർത്തകൾക്കായും ആരാധകർ ആകംഷയോടെയാണ് കാത്തിരിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാൾ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുൽസാൽ സംവിധാനം ചെയ്യുന്ന ഛാപാക്ക് എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദീപികയിപ്പോൾ.

ഇരുവരുടേയും വിവാഹത്തിനായി ഏറെ കാത്തിരുന്ന ആരാധകർക്ക് ഇപ്പോൾ അറിയേണ്ടത് കുട്ടികൾ വേണ്ടേയെന്നാണ്. എന്നാൽ താനും രൺവീറും കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിലും ഇപ്പോൾ അതിനെക്കറിച്ചൊന്നും ചിന്തിക്കുന്നേയില്ല എന്നാണ് ദീപിക പറയുന്നത്. സമൂഹത്തിന്റെ ഇത്തരം പ്രതീക്ഷകൾ വളരെ അലോസരപ്പെടുത്തുന്നതാണെന്നു ദീപിക പറഞ്ഞു. എച്ച്ടി കഫേയുമായി സംസാരിക്കുന്നതിനിടെയാണ് ദീപിക ഇക്കാര്യം തുറന്നു പറഞ്ഞത്.

‘ സമൂഹത്തിന്റെ പ്രതീക്ഷയ്ക്കനുസരിച്ച് പെരുമാറണമെന്ന് പറയുന്നത് സങ്കടമാണ്. കുറേ കാലമായില്ലേ നിങ്ങൾ പ്രണയിക്കുന്നു, ഇനി എപ്പോഴാണ് കല്യാണം,’ അതു കഴിഞ്ഞാൽ അടുത്ത ചോദ്യം ‘കുട്ടികളായില്ലേ, എപ്പോഴാണ് കുട്ടികളാകുന്നത്, പേരക്കുട്ടികൾ എപ്പോഴാണ്?’ എന്നൊക്കെയാണു ചോദ്യങ്ങൾ. കുറേ പറഞ്ഞുവച്ചിട്ടുള്ള പ്രതീക്ഷകളാണ്. അതിനനുസരിച്ച് ജീവിക്കണം എന്നാണ്. ഇത്തരം അഭ്യൂഹങ്ങളെക്കറിച്ച് ഞങ്ങൾ ഒട്ടും ആശങ്കപ്പെടുന്നില്ല,” ദീപിക പറഞ്ഞു.

ഞങ്ങൾ വളരെയധികം സ്വാർത്ഥരായി ഞങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയമാണിത്. ഈ സമയത്ത് കുട്ടികളുണ്ടാകുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങൾ കുട്ടികളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല- ദീപിക കൂട്ടിച്ചേർത്തു. ദീപിക അവസാനമായി നായികയായി അഭിനയിച്ച ചിത്രം 2018 ജനുവരിയിൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത് ആയിരുന്നു. അതിനുശേഷം 2018 അവസാനത്തിൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ നായകനായ സീറോയിൽ ഒരു അതിഥി വേഷം ചെയ്തിരുന്നു.

Top