ചപ്പക്ക്‌; വാക്കുകള്‍ക്ക് അധീതമായ സിനിമ, ട്രെയിലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് നായിക

മുംബൈ: ചപ്പക്ക്‌ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനെ ബോളിവുഡ് താര സുന്ദരി ദീപിക പദുക്കോണ്‍ പൊട്ടിക്കരഞ്ഞ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം നിറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പ്രസ്സിനെ കാണിച്ചതിന് ശേഷമാണ് നടിയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. തുടര്‍ന്ന് സംസാരിക്കവെയാണ് ദീപിക വികാരനിര്‍ഭരയായത്. ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ കുറിച്ച് ഓര്‍ത്തും അതിനായി താന്‍ എടുത്ത ബുദ്ധമുട്ടുകളും താരം പറഞ്ഞു.

ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് ശേഷം ദീപിക പദുക്കോണിനോട് ചപ്പക്കിനെക്കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ‘നിങ്ങള്‍ ട്രെയിലര്‍ കണ്ടതിനുശേഷം വേദിയിലേക്ക് വിളിക്കും. അതിനുശേഷം എനിക്ക് സംസാരിക്കേണ്ടിവരുമെന്ന് എനിക്കറിയില്ലായിരുന്നു), എന്ന് പറഞ്ഞതും താരം പൊട്ടി കരഞ്ഞു.

വേദിയില്‍ നിന്ന് കരഞ്ഞ ദീപികയെ സഹതാരം വിക്രാന്ത് മാസ്സിയും സംവിധായക മേഘ്ന ഗുല്‍സറും ആശ്വസിപ്പിച്ചു.

‘സാധാരണ സംവിധായകര്‍ ഒരു കഥ പറയുമ്പോള്‍ അത് മുഴുവന്‍ കേട്ടതിന് ശേഷമാണ് ആ സിനിമ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. എന്നാല്‍ ഇവിടെ കഥ തുടങ്ങി കുറച്ച് മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. ഞങ്ങള്‍ വളരെയധികം സ്‌നേഹത്തോടെയും വളരെയധികം അഭിനിവേശത്തോടെയും വളരെയധികം ഉത്സാഹത്തോടെയും അതുപോലെതന്നെ വളരെയധികം ഉത്തരവാദിത്തത്തോടെയാണ് ഈ ചിത്രം നിര്‍മ്മിച്ചത്.’ ദീപിക പറഞ്ഞു. അതിനു ശേഷം ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ആയ വിവരം താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രേക്ഷകരെ അറിയിച്ചു.

ചപ്പക്കില്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിയുടെ വേഷത്തിലാണ് ദീപിക പദുക്കോണ്‍ പ്രത്യക്ഷപ്പെടുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിത സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമാണ് ചപ്പക്ക്‌.

Top