Deepika Padukone, Katrina Kaif to share screen space with Shah Rukh Khan

തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ആനന്ദ് ഒരുക്കുന്ന ഷാരൂഖ് ചിത്രത്തില്‍ രണ്ട് നായികമാര്‍ .കത്രീന കൈഫാണ് കിംഗ് ഖാന്റെ ഒരു നായിക.

ഓം ശാന്തി ഓമിലൂടെ ഷാരൂഖിന്റെ നായികയായി ഹിന്ദി സിനിമാലോകത്ത് ചുവടുവച്ച ദീപിക പദുകോണാണ് മറ്റൊരു നായികയായി എത്തുന്നത്. ഇരുവരും ഒന്നിച്ച രണ്ടാമത്തെ ചിത്രമായ ചെന്നൈ എക്‌സ്പ്രസും ഹിറ്റായിരുന്നു.

കത്രീനയും ഷാരൂഖും ഒന്നിച്ച ജബ് തക് ഹെ ജാന്‍ പരാജയമായിരുന്നു. കത്രീനയുടെ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് കരീന കപൂറിനെയാണ്. എന്നാല്‍, ഡേറ്റിന്റെ പ്രശ്‌നം കാരണം കരീന ഒഴിവാകുകയായിരുന്നു.

ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തിലേക്ക് ആലിയ ഭട്ടിനെയും പരിഗണിക്കുന്നുണ്ട്. ഒരു പ്രണയ കോമഡി ത്രില്ലറാണ് ആനന്ദ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഷാരൂഖ് ഒരു പ്രണയ ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

Top