രാജകുമാരിയിൽ നിന്ന് അധോലോക നായികയായി ദീപിക പദുക്കോണ്‍ പുതിയ ചിത്രത്തിൽ

Deepika Padukone

ത്മാവദ് ചിത്രത്തിലെ രാജകുമാരിയിൽ നിന്ന് അധോലോക നായികയായി ദീപിക പദുക്കോണ്‍ പുതിയ ചിത്രത്തിൽ എത്തുന്നു. അധോലോകത്തെ വിറപ്പിച്ച ഗുണ്ടാറാണി സപ്നാ ദീദിയുടെ കഥയാണ് താരത്തിന്റെ പുതിയ ചിത്രം.വിശാല്‍ ഭരദ്വാജിന്റെ ചിത്രത്തില്‍ ദീപികക്കൊപ്പം ഇര്‍ഫാന്‍ ഖാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരാളുടെ ഭാര്യയായിരുന്നു സപ്നാ ദീദി.ഇവരുടെ ഭര്‍ത്താവിനെ ദാവൂദ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പെടുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ദാവൂദിനെതിരെ തിരിയുകയും ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ചോർത്തി നൽകുകയും ചെയ്തു. പിന്നിട് നടന്ന ഏറ്റുമുട്ടലിൽ ഇവർ കൊല്ലപ്പെട്ടു.

മികച്ച വിജയം നേടിയ പത്മാവദിന് ശേഷം എത്തുന്ന ദീപികയുടെ പുതിയ ചിത്രവും ഗംഭീര വിജയം നേടുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Top