ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ദീപികയും രണ്‍വീറും ചേര്‍ന്നാണ് ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. കുഞ്ഞുടുപ്പിന്റെയും ഷൂസിന്റെയും ബലൂണിന്റെയും ചിത്രമടങ്ങുന്ന ഒരു പോസ്റ്റര്‍ കാര്‍ഡ് പങ്കുവച്ചാണ് ആരാധകരെ വിവരം അറിയിച്ചത്. സെപ്റ്റംബറോടു കൂടിയായിരിക്കും കുഞ്ഞിന്റെ ജനനം. സിനിമാപ്രവര്‍ത്തകരും രാധകരുമടക്കം ഒട്ടനവധിപേര്‍ ദീപികയ്ക്കും രണ്‍വീറിനും ആശംസകള്‍ അറിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

2018 ലായിരുന്നു ദീപികയുടെയും രണ്‍വീറിന്റെയും വിവാഹം. ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. പിന്നീട് മുംബൈയില്‍ സിനിമാപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടത്തി.സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ‘ഫൈറ്റര്‍’ എന്ന ചിത്രമാണ് ദീപികയുടേതായി ഒടുവില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. ‘കല്‍കി 2898’ എഡി, ‘സിംഗം എഗൈന്‍’ എന്നിവയാണ് റിലീസിനായി തയ്യാറെടുക്കുന്ന ചിത്രങ്ങള്‍. ”റോക്കി ഓര്‍ റാണി കി പ്രേം കഹാനി’യായിരുന്നു രണ്‍വീറിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ‘സിംഗം എഗൈനി’ലും രണ്‍വീര്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Top