ആസിഡാക്രമണ കഥ പറയും ‘ചപ്പക്ക്’ ; ട്രെയിലര്‍ കാണാം

നു അശോക് സംവിധാനം ചെയ്ത ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ഉയരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു. ചിത്രത്തിലെ പല്ലവി രവീന്ദ്രന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളികളുടെ പ്രിയതാരം പാര്‍വ്വതി തിരുവോത്ത് ആയിരുന്നു.

ഇപ്പോഴിതാ ബോളിവുഡിലും അങ്ങനെയൊരു ചിത്രം ഒരുങ്ങുന്നു. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചപ്പക്ക് എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദീപികാ പദുകോണ്‍ ആണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ട്രെയിലറില്‍ ദീപികാ പദുകോണ്‍ തന്നെയാണ് തിളങ്ങിനല്‍ക്കുന്നത്. ചപ്പക്കില്‍ മാല്‍ടി എന്ന കഥാപാത്രമായാണ് നടി എത്തുന്നത്. ഈ ചിത്രത്തിന് കുറച്ച് പ്രത്യേകത കൂടിയുണ്ട്. കരിയറില്‍ ഇതുവരെ ദീപിക ചെയ്യാത്തൊരു കഥാപാത്രം,മറ്റൊന്ന് അഭിനയത്തിനൊപ്പം ദീപിക നിര്‍മ്മാതാവായി എത്തുന്ന ചിത്രം കൂടിയാണിത്.

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും മേഘ്‌നാ ഗുല്‍സാറിന്റെ മൃഗ ഫിലിംസും ദീപികയുടെ നിര്‍മ്മാണ കമ്പനിയും സംയുക്തമായി ചേര്‍ന്നാണ് ചപ്പക്ക് നിര്‍മ്മിക്കുന്നത്. ജനുവരി പത്തിനാണ് ചപ്പക്ക് തിയേറ്ററുകളില്‍ എത്തുന്നത്.

Top