ദീപികയെ പ്രശംസിച്ച് ആരാധകർ, കാരണം ഇതാണ്;വീഡിയോ കാണാം

ബോളിവുഡ് സുന്ദരി ദീപിക പദുകോണിൻറെ വിമാനത്താവളത്തിലെ പെരുമാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിമാനത്താവളത്തിലെത്തിയ ദീപികയോട് സുരക്ഷാ ഉദ്യോഗസ്ഥരിലൊരാൾ തിരിച്ചറിയൽ കാർഡ് ചോദിച്ചു. ഇത് കേട്ട് തിരിഞ്ഞ് നിന്ന് ‘കാർഡ് പരിശോധിക്കണോ ? ‘ എന്ന് ചോദിച്ച ദീപിക ബാഗിൽ നിന്ന് തിരിച്ചറിയൽ കാർഡ് എടുത്ത് ഉദ്യോഗസ്ഥന് നീട്ടി. ദീപികയുടെ വിനയത്തോടെയുള്ള പെരുമാറ്റം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ആരാധകർ ദീപികയുടെ പെരുമാറ്റത്തെ വാനോളം പ്രശംസിക്കുന്നുമുണ്ട്.

View this post on Instagram

Thy shall always obey rules ? #deepikapadukone

A post shared by Viral Bhayani (@viralbhayani) on


മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ഛപാക് ആണ് ദീപികയുടേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഛപാക്’.

Top