‘വിവാഹ നിശ്ചയം നാലു വര്‍ഷം മുമ്പേ കഴിഞ്ഞു’ ; വെളിപ്പെടുത്തലുമായി ദീപിക പദുക്കോണ്‍

രാധകര്‍ ആഘോഷമാക്കിയ താരവിവാഹങ്ങളിലൊന്നായിരുന്നു ദീപ് വീര്‍ വിഹാഹം. കഴിഞ്ഞ നവംബറിലായിരുന്നു ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരായത്.

ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങി ഏറെനാള്‍ കഴിഞ്ഞിട്ടും ഇരുവരും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്ത് വിട്ടപ്പോഴാണ് പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ ഒരു വിവരം കൂടി ദീപിക പങ്ക് വെച്ചതായാണ് റിപ്പോര്‍ട്ട്. രണ്‍വീറുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ട് നാലുവര്‍ഷമായെന്നാണ് ദീപിക തുറന്ന് പറഞ്ഞത്.

ദീപിക പദുക്കോണും രണ്‍വീര്‍ സിങും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പദ്മാവത് എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.

Top