വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍, റണ്‍വീറിന് ദീപിക നല്‍കിയത്…

ടന്‍ രണ്‍വീര്‍ സിങ്ങിന്റെ ഇത്തവണത്തെ പിറന്നാളിന് ഒരല്‍പം പ്രത്യേകതയുണ്ട്. ദീപികയുമായുള്ള വിവാഹത്തിനുശേഷമുള്ള ആദ്യ പിറന്നാളായിരുന്നു കഴിഞ്ഞുപോയത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വയറലാവുന്നത് ദീപിക നല്‍കിയ വിവാഹ സമ്മാനമാണ്. മഴവില്‍ നിറമുള്ള ആ സമ്മാനം ദീപിക തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മഴവില്‍നിറമുള്ള ഒരു മനോഹരമായ കേക്കാണ് ദീപിക തന്റെ പ്രിയ ഭര്‍ത്താവിന് സമ്മാനമായി നല്‍കിയത്.

https://www.instagram.com/p/BzqnA5sATfA/?utm_source=ig_web_copy_link

കേക്കിനേക്കാള്‍ മധുരമായൊരു കുറിപ്പും ദീപിക പോസ്റ്റ് ചെയ്തിരുന്നു. രണ്‍വീറിന്റെ കുട്ടിക്കാലത്തെ ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ആ വൈകാരികവും സ്‌നേഹം നിറഞ്ഞതുമായ കുറിപ്പ്. ഹൃദയ സ്പര്‍ശിയായ ദീപികയുടെ പോസ്റ്റ് ഇരുകൈയ്യുംനീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്.

https://www.instagram.com/p/Bzldd83AYft/?utm_source=ig_web_copy_link

ജുലൈ ആറിനായിരുന്നു രണ്‍വീറിന്റെ പിറന്നാള്‍. വിവാഹ ശേഷം ദീപികയും രണ്‍വീറും ഒരുമിച്ചെത്തുന്ന ചിത്രമാണ് കപില്‍ ദേവിന്റെ ജീവിതകഥ പറയുന്ന കപില്‍ 83. കപില്‍ ദേവായി രണ്‍വീര്‍ എത്തുമ്പോള്‍ ഭാര്യയായി തന്നെയാണ് ദീപിക എത്തുന്നത്.

Top