ദീപികയും രണ്‍വീറും വീണ്ടും ഒന്നിക്കുന്നു, നിര്‍മാണം യാഷ് രാജ് ഫിലിംസ്

deepika

ബോളിവുഡില്‍ വളരെയധികം കെമിസ്ട്രിയുള്ള താരജോഡികളാണ് ദീപികാ പദുകോണും രണ്‍വീര്‍ സിങും. ഇതിനോടകം മൂന്ന് ചിത്രങ്ങള്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു കഴിഞ്ഞു. രണ്‍വീര്‍ ദീപിക കെമിസ്ട്രിയില്‍ പരീക്ഷണം നടത്താതിരുന്ന യാഷ് രാജ് ഫിലിംസ് ഇരുവരെയും വെച്ച് ചിത്രമെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മനീഷ് ശര്‍മ്മയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നും റിപ്പോര്‍ട്ടുണ്ട്.

രണ്‍വീര്‍ സിങ്ങുമായി ഒരു ചിത്രം നിര്‍മ്മിക്കുന്നതില്‍ ആദിത്യ ചോപ്രക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ഇപ്പോള്‍ രണ്‍വീര്‍ ദീപിക ജോഡിയെ തന്നെ തങ്ങളുടെ ചിത്രത്തിലൂടെ വീണ്ടും ഒരുമിപ്പിക്കാനാണ് ശ്രമം.

Top