ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; ദീപക് പുനിയ ഫൈനലില്‍

നൂര്‍ സുല്‍ത്താന്‍: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപക് പുനിയ ഫൈനലില്‍ പ്രവേശിച്ചു. 86 കിലോ വിഭാഗത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റീഫന്‍ റെയ്ച്ച്മുതിനെ തോല്‍പ്പിച്ചാണ് ദീപക് ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. 8-2നായിരുന്നു പുനിയയുടെ വിജയം.

ഫൈനലില്‍ ഇറാന്‍ താരം ഹസ്സന്‍ യസ്ദാനിയാണ് ദീപകിന്റെ എതിരാളി. നേരത്തെ സെമിയില്‍ എത്തിയപ്പോള്‍ തന്നെ ദീപക് ടോക്കിയോ ഒളിമ്പിക്‌സിനു യോഗ്യത നേടിയിരുന്നു. ദീപകിന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പാണിത്.

Top