ദീപക് പുനിയയുടെ പരിശീലകനെ ഒളിമ്പിക്സില്‍ നിന്ന് പുറത്താക്കി

ടോക്യോ: ഇന്ത്യന്‍ ഗുസ്തി താരം ദീപക് പുനിയയുടെ വിദേശ കോച്ച് മുറാദ് ഗൈദ്രോവിനെ ഒളിമ്പിക് വില്ലേജില്‍ നിന്ന് പുറത്താക്കി. ദീപക്കും സാന്‍ മരീനോയുടെ മൈലസ് നാസിമും തമ്മില്‍ നടന്ന വെങ്കല മെഡല്‍ മത്സരം നിയന്ത്രിച്ച റഫറിയെ ആക്രമിച്ചതിനെ തുടര്‍ന്നാണ് നടപടി.

റഫറിയെ മുറാദ് ഗൈദ്രോവ് അദ്ദേഹത്തിന്റെ മുറിയില്‍ കയറി ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. സംഭവത്തിന് തൊട്ടുപിന്നാലെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി മുറാദിന്റെ അക്രഡിറ്റേഷന്‍ റദ്ദാക്കി.

ബെലാറസുകാരനായ 42-കാരന്‍ മുറാദ് ഗൈദ്രോവ് 2008 ബെയ്ജിങ് ഒളിമ്പിക്‌സ് വെളളി നെഡല്‍ ജേതാവാണ്. നേരത്തെ 2004 ഒളിമ്പിക്‌സില്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ തന്നെ തോല്‍പ്പിച്ച താരത്തെ സ്റ്റേഡിയത്തിനു പുറത്ത് കായികമായി നേരിട്ടതിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട ചരിത്രവും മുറാദ് ഗൈദ്രോവിനുണ്ട്.

 

Top