രാഖി രണ്ടുമാസം ഗര്‍ഭിണിയാണ്, തന്റെ കുഞ്ഞാണ് അവളുടെ വയറ്റില്‍ വളരുന്നത്

ബോളിവുഡിലെ വിവാദനായികയാണ് രാഖി സാവന്ത്. വിവാഹിതയായ വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം പുറത്തുവിട്ടത്. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. ഇപ്പോഴിതാ രാഖിയുടെ മുന്‍ കാമുകനും കൊമേഡിയനുമായ ദീപക് കലാല്‍ രംഗത്ത് വന്നിരിക്കുകയാണ്.

രാഖി രണ്ടുമാസം ഗര്‍ഭിണിയാണ്. അവരുടെ വയറ്റില്‍ വളരുന്നത് എന്റെ കുഞ്ഞാണ്. എന്നാല്‍, അവര്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അവരുടെ ജീവിതരീതി എന്റെ കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ദീപക് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ദീപക് വെളിപ്പെടുത്തല്‍ നടത്തിയത്.

Top