ദീപക് ചഹാറിന് ശ്രീലങ്കൻ പരമ്പര നഷ്ടമായേക്കും

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി-20യില്‍ പരുക്കേറ്റ ഇന്ത്യന്‍ പേസര്‍ ദീപക് ചഹാറിന് ശ്രീലങ്കന്‍ പരമ്പര നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. തുടയ്ക്ക് പരുക്കേറ്റ ചഹാറിന് 6 ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ശ്രീലങ്കന്‍ പരമ്പരയ്‌ക്കൊപ്പം ഐപിഎലിലെ ആദ്യത്തെ ഏതാനും മത്സരങ്ങള്‍ കൂടി ചഹാറിനു നഷ്ടമാവും.

17 റണ്‍സിനാണ് ഇന്ത്യ മൂന്നാം ടി-20യില്‍ ജയം കുറിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 167 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. 61 റണ്‍സെടുത്ത് പുറത്തായ നിക്കോളാസ് പൂരാന്‍ ആണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍. ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍ 3 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ ടി-20 പരമ്പര 3-0നു തൂത്തുവാരി. ഇതോടെ ടി-20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതെത്തി

 

Top