അവകാശം ഉന്നയിച്ച് ജയലളിതയുടെ സഹോദരപുത്രി ദീപ പോയസ് ഗാര്‍ഡനില്‍

ചെന്നൈ: ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവകാശം ഉന്നയിച്ച് സഹോദര പുത്രി ദീപ.

ദീപ മടങ്ങിപ്പോകണമെന്ന് ടി.ടി.വി. ദിനകരന്‍ അനുയായികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സഹോദരന്‍ ദീപക്ക് ക്ഷണിച്ചിട്ടാണ് വന്നതെന്ന് ദീപ അറിയിച്ചു.

തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. ശശികല വിഭാഗത്തോടൊപ്പം ചേര്‍ന്ന് സഹോദരന്‍ ചതിച്ചെന്ന് ദീപ ആരോപിച്ചു. രണ്ടരമണിക്കൂര്‍ നേരം ദീപ പോയസ് ഗാര്‍ഡനില്‍ ചെലവഴിച്ചു.

Top