എന്തുകൊണ്ട് രാഹുലിനെ അറസ്റ്റ് ചെയ്തു; ജയിലിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് ദീപ രാഹുല്‍

കൊട്ടാരക്കര: ശബരിമല സ്ത്രീ പ്രവേശനത്തില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാനുള്ള കാരണം എന്തെന്ന് എല്ലാവരും അന്വേഷിക്കണമെന്ന് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍. കൊട്ടരക്കര ജയിലിന് മുന്നില്‍ നിന്നാണ് ദീപ ഫേസ്ബുക്ക് ലൈവില്‍ വന്നത്. രാഹുലിനെ അറസ്റ്റ് ചെയ്തത് പമ്പയില്‍ നടന്ന അക്രമങ്ങളുടെ പേരിലാണ്. എന്നാല്‍ ആ സമയത്ത് രാഹുല്‍ സന്നിധാനത്ത് ആയിരുന്നെന്നും ദീപ പറയുന്നു. ജയിലില്‍ അനിശ്ചിത കാല നിരാഹാരത്തിലാണ് രാഹുല്‍ ഉള്ളത്.

വളരെ രഹസ്യമായാണ് പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ശബരിമലയിലെ ആചാരങ്ങള്‍ക്ക് വേണ്ടി ആദ്യ കാലം മുതല്‍ പോരാടിയിട്ടുള്ള രാഹുലിനെ ട്രാക്ടറില്‍ ടാര്‍പോളിനില്‍ പൊതിഞ്ഞ് രഹസ്യമായി അറസ്റ്റ് ചെയ്തതില്‍ ഏറെ വിഷമം ഉണ്ടെന്നും ദീപ പറയുന്നു. രാഹുല്‍ പോയതിനു ശേഷമാണ് അവിടെ അക്രമം നടന്നത്. അതിന് രാഹുല്‍ എങ്ങനെയാണ് ഉത്തരവാദിയാവുകയെന്നും ദീപ ചോദിക്കുന്നു.

Top