എസ് കലേഷ് മോഷ്ടിച്ചതാണെന്ന് ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിച്ചു; തെളിവ് പുറത്തുവിട്ട് ദീപാ നിശാന്ത്

deepa

കൊച്ചി ; കവിതാ മോഷണ വിവാദത്തില്‍ മാപ്പു പറഞ്ഞ എം ജെ ശ്രീചിത്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കവിത തന്റേത് തന്നെയാണെന്നും കവിയായ എസ് കലേഷാണ് മോഷ്ടാവെന്നും ശ്രീചിത്രന്‍ അധ്യാപികയായ ദീപ നിശാന്തിനോട് വാട്‌സാപ്പ് ചാറ്റില്‍ പറയുന്നതിന്റെ സംഭാഷണങ്ങളാണ് പുറത്തുവന്നത്.

എസ് കലേഷിന്റെ കവിത ദീപ മോഷ്ടിച്ചെന്ന വാര്‍ത്ത പുറത്തുവന്ന വ്യാഴാഴ്ച്ച രാത്രിയിലെ സംഭാഷണങ്ങളാണ് ഇത്. കവിത എസ് കലേഷിന്റേതാണോ എന്ന ദീപയുടെ ചോദ്യത്തിന് ശ്രീചിത്രന്റെ മറുപടികളാണ് സംഭാഷണത്തിലുള്ളത്.

”ഈ പ്രശ്നം മുമ്പ് സംസാരിച്ച് തീര്‍ത്തതാണ്. ഈ കവിത എപ്പോള്‍ എഴുതിയതാണെന്നും, എങ്ങനെ എഴുതിയതാണെന്നും ഏറ്റവും കൃത്യമായി അറിയാവുന്ന ആള്‍ ദീപയാണ്. കലേഷിന്റെ പേരില്‍ ഈ കവിത വന്ന ശേഷമുണ്ടായ പ്രശ്നങ്ങളൊക്കെ 2017ലെ സംഭവങ്ങള്‍ ആണ്. അതുവലിയ പ്രശ്നം ഒക്കെ ആയിരുന്നു. വളരെ വ്യക്തിപരമായ അനുഭവങ്ങളും അതില്‍ ഉണ്ടായി.”

ഞാന്‍ എഴുതിയ പലതും ഇങ്ങനെ കയില്‍ നിന്നുപോയി. ഒരു കാലത്ത് ഒരുപാട് വിഗ്രഹങ്ങള്‍ തകര്‍ന്നു. ഈ കാലത്തില്‍ അങ്ങനെ എന്തെല്ലാം സംഭവിച്ചു. പഴയകാലം തന്നെ മറക്കാന്‍ ശ്രമിക്കുന്നു. അന്നത്തെ നന്മകളും തിന്മകളും അടക്കം. സാരമില്ല. ദീപ അത് ആരുടേതെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സാരമില്ല. വേറൊരു കവിക്കും/കവിതയ്ക്കും ഈ പ്രശ്നമുണ്ടായി. ‘അര്‍ദ്ധരാത്രി’ എന്ന എന്റെ കവിത ‘ശ്രീജിത്ത് അരിയല്ലൂരിന്റെ’ പേരില്‍ വന്നു.”

ഞാന്‍ മോഷ്ടിച്ചെന്നല്ലേ കരുതൂ. ഞാനെന്താണ് വേണ്ടതെന്ന് ദീപ നിശാന്ത് ശ്രീചിത്രനോട് ചോദിക്കുന്നതും സംഭാഷണത്തിലുണ്ട്.

2011ല്‍ എസ് കലേഷ് എഴുതിയ അങ്ങനയിരിക്കെ മരിച്ചുപോയി ഞാന്‍/ നീ എന്ന കവിതയാണ് എ.കെ.പി.സി.ടി.എയുടെ മാസികയില്‍ അധ്യാപിക ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായതോടെ മാപ്പ് പറഞ്ഞ് ദീപാ നിശാന്ത് രംഗത്ത് വന്നിരുന്നു. കവിത പകര്‍ത്തി നല്‍കിയത് ശ്രീചിത്രനാണ് എന്ന് വാര്‍ത്തകള്‍ പുറത്തുവരികയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മാപ്പ് പറഞ്ഞ് ശ്രീചിത്രന്‍ രംഗതത് വന്നിരുന്നത്.

Top