രക്തം ദാഹിക്കുന്നവര്‍ക്കെതിരെ ദീപാ നിശാന്തിന്റെ മറുപടി വൈറലാകുന്നു

DEEPANISHANTH

തിരുവനന്തപുരം: ദീപാ നിശാന്തിന്റെ രക്തം വേണമെന്നുള്ള ഫെയ്‌സ്ബുക്ക് കമന്റിനെതിരെ കുറിക്കുകൊള്ളുന്ന ദീപയുടെ മറുപടി വൈറലാകുന്നു.

ഒരു കൊതുകിന്റെ ചിത്രത്തിന് താഴെ ‘ഇത് ഉത്തരേന്ത്യയില്‍ ധാരാളമായി കാണപ്പെടുന്ന ഒരപൂര്‍വ ജീവിയാണെന്നും മനുഷ്യന്റെ രക്തമാണ് പഥ്യമെന്നും’- ആണ് ദീപ നിശാന്ത് തിരിച്ചടിച്ചത്. തന്റെ ചോരകുടിക്കാന്‍ വരുന്നവരെ കടന്നാക്രമിച്ച ടീച്ചറുടെ പോസ്റ്റാണ് ചര്‍ച്ച വിഷയമായത്.

രമേഷ് കുമാര്‍ നായര്‍ എന്നയാളാണ് തന്റെ ക്ഷമ നശിച്ചുവെന്നും ദീപാ നിശാന്തിന്റെ ചോര വേണമെന്നും പറഞ്ഞ് കമന്റിട്ടത്. ഇതിന് താഴെ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകനായ ബിജു നായര്‍ എന്നയാള്‍ ഞങ്ങള്‍ അതിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് മറുപടിയും നല്‍കിയിരുന്നു.

സംഗതി വൈറലായതോടെ ഇരുവര്‍ക്കുമെതിരെ വന്‍ പ്രതിഷേധമാണ് ഫെയ്‌സ്ബുക്കില്‍ ഉയര്‍ന്നത്. പരസ്യമായി വധഭീഷണി മുഴക്കിയവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ആരും പൊലീസിന് ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.

അതേസമയം, വര്‍ഗീയത ഉണര്‍ത്തുന്ന പോസ്റ്റുകളിട്ട ദീപാ നിശാന്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ബിജു നായര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.

Top