വിവാദം തണുപ്പിക്കാന്‍ നീക്കം; ഉപന്യാസ മത്സരം വീണ്ടും മൂല്യനിര്‍ണ്ണയം നടത്തിയേക്കും

ആലപ്പുഴ: കലോത്സവത്തില്‍ ദീപ നിശാന്ത് വിധി കര്‍ത്താവായതില്‍ ഉണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് ഉപന്യാസ മത്സരത്തില്‍ പുനര്‍മൂല്യനിര്‍ണ്ണയം നടത്താന്‍ നീക്കം. പരാതി കിട്ടിയാല്‍ വിഷയം ഹയര്‍ അപ്പീല്‍ സമിതി പരിശോധിക്കും. ദീപ നിശാന്തിനെ വിധികര്‍ത്താവാക്കിയതില്‍ വലിയ പ്രതിഷേധമാണ് നടന്നത്.

കവിതാമോഷണം വിവാദം ഉയരും മുന്‍പായിരുന്നു അധ്യാപികയും എഴുത്തുകാരിയും എന്ന നിലയില്‍ ദീപ നിശാന്തിനെ വിധി കര്‍ത്താവായി ക്ഷണിച്ചതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ദീപ നിശാന്തിനെ വിധിനിര്‍ണയത്തില്‍ നിന്ന് മാറ്റിയിട്ടില്ലെന്നും അവര്‍ക്ക് സ്വമേധയ വേണമെങ്കില്‍ മാറിനില്‍ക്കാം എന്നാണ് സംഘാടക സമിതി നേരത്തെ അറിയിച്ചത്.

Top