അവള്‍ ലൈംഗികത ആസ്വദിക്കുകയായിരുന്നത്രേ..സത്യമായും എനിക്ക് ഭയം തോന്നുന്നു: ദീപ നിശാന്ത്

deepa nishanth

ത്തു വയസ് തികച്ചിട്ടില്ലാത്ത കുഞ്ഞിനെപ്പറ്റിയാണ് എഴുതുന്നത്. ഉഭയസമ്മതപ്രകാരം ദേഹത്ത് ഞെക്കാനും പിടിക്കാനുമൊക്കെയുള്ള അനുവാദം നല്‍കി ലൈംഗികത ആസ്വദിച്ചിരിക്കുകയായിരുന്നുവത്രേ..ഇത്രമാത്രം വികൃതമായി ചിന്തിക്കാന്‍ മനുഷ്യര്‍ക്കെങ്ങനെയാണ് സാധിക്കുന്നത്?’- ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

മലപ്പുറം എടപ്പാളില്‍ പത്തുവയസുകാരി തിയേറ്റില്‍ പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയെ അനുകൂലിച്ച് പോസ്റ്റിട്ടതില്‍ പ്രതികരിക്കുകയായിരുന്നു ദീപ. അയാളുടെ ചെയ്തിക്ക് പെണ്‍കുട്ടി അനുവാദം നല്‍കുകയായിരുന്നുവെന്ന തരത്തില്‍ പ്രതിയെ ന്യായീകരിച്ചുകൊണ്ടുള്ള കമന്റുകള്‍ സഹിതം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ദീപയുടെ പോസ്റ്റ്. ഈ സമൂഹത്തില്‍ വളര്‍ന്നുവരുന്ന തന്റെ മകളെയും മകനെയും കുറിച്ചോര്‍ത്ത് തനിക്ക് ഭയം തോന്നുന്നുവെന്നും ദീപ കുറിച്ചു.

Top