വെള്ളമൊഴിച്ച് വളമിട്ട് വളര്‍ത്തണം,അതാണ് ഒരു യഥാര്‍ഥ നേതാവ് ചെയ്യേണ്ടത്: ദീപാ നിശാന്ത്

deepa-nishanth

ന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മോശം കമന്റുകള്‍ ഇടുകയും ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ചെയ്തവര്‍ക്കെതിരെ ശക്തമായി മറുപടി നല്‍കി ദീപാ നിശാന്ത്. കഴിഞ്ഞ ദിവസമായിരുന്നു ദീപാ നിശാന്തിന്റെ പരാതിപ്രകാരം മൂന്ന് പേരെ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ ഇതിനു മറപടിയായി ബിജെപി നേതാവ് അഡ്വക്കേറ്റ് അനീഷ്‌കുമാര്‍ ദീപ നിശാന്തിനും മറുപടി നല്‍കിയിരുന്നു. അറസ്റ്റ് ചെയ്ത ബിജെപി പ്രവര്‍ത്തകര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത അനീഷ്‌കുമാറിനെ വിമര്‍ശിച്ചുകൊണ്ട് ദീപാ നിശാന്തും ശക്തമായ ഭാഷയില്‍ മറുപടി നല്‍കി.

‘പിള്ളേര് പറയുന്നതും കേട്ട് ഓടിപ്പോയി കേസ് കൊടുക്കുന്നതിനു മുന്‍പ് സത്യാവസ്ഥ ഒന്ന് അന്വേഷിക്കണമെന്ന് ദീപ ഫേസ്ബുക്കിലൂടെ മറുപടി നല്‍കി. നിയമത്തില്‍ വിശ്വസിക്കുന്നതു കൊണ്ടാണ് നിയമപരമായി നേരിടാന്‍ മുന്നോട്ട് പോയതെന്നും ദീപ പറഞ്ഞു.

നിരവധി പ്രവര്‍ത്തകരുടെ ആശങ്ക മാനിച്ച് ഇത്തരമൊരു പോസ്റ്റിട്ടതിന് താങ്കളെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നുവെന്നും രക്തബന്ധങ്ങളും നിരവധി സുഹൃത്തുക്കളുമുള്ള ഒരു വ്യക്തിയാണ് താനെന്ന് ചുമ്മാ ഒന്ന് ഓര്‍ത്തുവെയ്ക്കണമെന്നും ദീപ കുറിച്ചു. ചെങ്ങന്നൂര്‍ സങ്കടത്തില്‍ നിന്നും കരകയറാന്‍ ഈ പോസ്റ്റ് അങ്ങയെ സഹായിക്കട്ടെയെന്നും ദീപ പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചു.

Top