ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി നടത്തിയ വിധി നിര്‍ണയം റദ്ദാക്കി ;പുനര്‍ മൂല്യ നിര്‍ണയം നടത്തി

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി നടത്തിയ വിധി നിര്‍ണയം റദ്ദാക്കി. പുനര്‍ മൂല്യ നിര്‍ണയം നടത്തി.

ഉപന്യാസ മത്സരത്തിലാണ് ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി വിധി നിര്‍ണയം നടത്തിയത്. എന്നാല്‍ കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപാ കലോത്സവത്തില്‍ ജൂറിയംഗമായത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

ജൂറിയംഗം സന്തോഷ് എച്ചിക്കാനമാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തിയത്. 14 ഉപന്യാസങ്ങള്‍ക്കാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തിയത്.

ദീപ വിധി കര്‍ത്താവായതിനെതിരെ നിരവധി പേര്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരുന്നു.

മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ എത്തിയത്. മൂല്യ നിര്‍ണയം നടക്കുന്ന കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Top