അധ്യാപിക ദീപാ നിഷാന്തിനെതിരെ കവിത മോഷ്ടിച്ചെന്ന് ആരോപണം

deepa-nishanth

കൊച്ചി ; കേരള വര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് സാഹിത്യ മോഷണം നടത്തിയതായി ആരോപണം. യുവ കവിയായ എസ് കലേഷിന്റെ കവിത ചെറിയ മാറ്റങ്ങളോടെ സ്വന്തം പേരില്‍ അദ്ധ്യാപകരുടെ മുഖപുസ്തകത്തിലാണ് പ്രസിദ്ധീകരിച്ചത്.

കലേഷ് 2011ല്‍ എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിതയോട് സാമ്യമുള്ള രചനയാണ് എകെപിസിറ്റി മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദീപ നിശാന്തിന്റെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്നാല്‍ താന്‍ വളരെ നാളുകള്‍ക്ക് മുമ്പ് എഴുതിയ കവിതയാണ് അതെന്നും തെളിവില്ലാത്തതിനാല്‍ നിസ്സഹായ ആണെന്നുമാണ് ദീപ നിശാന്ത് ആരോപണത്തോട് പ്രതികരിച്ചത്.

ഇതിന് മുമ്പും ദീപാ നിഷാന്തിനെതിരെ ഇതിന് സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. എഴുത്തുകാരനായ അജിത്കുമാര്‍ ആര്‍. എഴുതിയ ഒറ്റതുള്ളി പെയ്ത്ത് എന്ന തലക്കെട്ട് ഒറ്റമര പെയ്ത്ത് എന്ന പേരില്‍ സ്വന്തം കൃതിക്ക് പേര് നല്‍കിയത് അന്ന് തന്നെ എഴുത്തുകാരനായ അജിത്കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Top