ചെന്നൈ: ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാറിന്റെ ഭര്‍ത്താവ് മാധവന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. എംജിആര്‍ ദ്രാവിഡ മുന്നേറ്റ കഴകം (എംജിഡിഎംകെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
അതേസമയം ദീപയെ ദുഷ്ട ശക്തികള്‍ പിടികൂടിയതായും അതിനാലാണ് താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും മാധവന്‍ പറഞ്ഞിരുന്നു.
‘എംജിആര്‍ അമ്മ ദീപ പേരവൈ’ എന്ന പേരില്‍ ജയലളിതയുടെ 69ാം പിറന്നാള്‍ദിനത്തില്‍ ദീപയും പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു.