deepa jayakumar slams vk sasikala

ചെന്നൈ: ജയലളിതക്കാണ് തമിഴ് ജനത വോട്ട് ചെയ്തത് അല്ലാതെ ശശികലക്കല്ലെന്ന് ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാര്‍ .
ചെന്നെയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദീപ

ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി വരുന്നത് ദുഃഖകരമാണ്.

കഴിഞ്ഞ 33 വര്‍ഷം കൂടെയുണ്ടായിരുന്നുവെന്ന് കരുതി ഒരാള്‍ക്ക് മുഖ്യമന്ത്രിയാകുനാനുള്ള യോഗ്യതയുണ്ടാകില്ല .തമിഴ്‌നാട്ടില്‍ ഇപ്പോള്‍ രാഷ്‌ട്രീയ അസ്ഥിരത നിലനില്‍ക്കുകയാണെന്നും ദീപ വ്യക്തമാക്കി.

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദ്യ ദിനം മുതല്‍ തനിക്ക് അപ്പോളൊ ആശുപത്രിയിലേക്ക് പ്രവേശനം നിഷേധിച്ചു. ഒരിക്കല്‍ പോലും ജയലളിതയെ കാണാന്‍ അനുവദിച്ചില്ലെന്നും ദീപ പറഞ്ഞു.

ചെന്നൈയില്‍ ജയലളിതയെ ചികിത്സിച്ച ഡോ. റിച്ചാര്‍ഡ് ബെയ്ല്‍ കഴിഞ്ഞദിവസം ചികിത്സ വിവരം പുറത്ത് വിട്ടതിന് കാരണം അദ്ദേഹത്തിന് മേലുണ്ടായ സമ്മര്‍ദം കാരണമാണെന്നും ദീപ ആരോപിച്ചു.

Top