മതസൂക്തങ്ങള്‍ മുഴക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ദീപ് സിദ്ദു

ന്യൂഡല്‍ഹി: മതസൂക്തങ്ങള്‍ മുഴക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചെങ്കോട്ട സംഘര്‍ഷത്തിലെ പ്രധാന പ്രതിയും നടനുമായ ദീപ് സിദ്ദു. തന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതിയിലാണ് ദീപ് സിദ്ദു വാദം ഉന്നയിച്ചത്.

ചെങ്കോട്ടയിലെ സാന്നിധ്യവും പതാക ഉയര്‍ത്തലും തെറ്റല്ല. അക്രമസംഭവങ്ങളില്‍ പങ്കില്ലെന്നും, സിസിടിവിയില്‍ അടക്കം ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്നും ദീപ് സിദ്ദുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷത്തിലെ മുഖ്യ സൂത്രധാരനാണ് ദീപ് സിദ്ദുവെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്.

Top