ആഴക്കടല്‍ മത്സ്യബന്ധനം; ദല്ലാളിന്റെ ഇടപെടലുണ്ടായെന്ന് മുഖ്യമന്ത്രി

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ വലിയ ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദല്ലാളിന്റെ ഇടപെടലുണ്ടായ ഗൂഢാലോചനയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൂടെ ഇപ്പോഴുള്ളവര്‍ക്കും മുന്‍പുള്ളവര്‍ക്കും പങ്കുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. തന്റെ ഓഫീസിനെ കളങ്കിതമാക്കാന്‍ കഴില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഗൂഢാലോചനകള്‍ തെളിയുമെന്നും വ്യക്തമാക്കി.

എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴയ്ക്കുകയാണ്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെങ്കിലും തുടക്കം മുതല്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഭയങ്കര കാര്യമല്ലേ പുറത്തുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ഗൂഢാലോചനയില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ കൂടെയുള്ള ആളും നേരത്തെ ഉള്ള ആളും പങ്കുവഹിച്ചുകൊണ്ടാണ് കാര്യങ്ങള്‍ നടത്തിയത്. ഈ പറയുന്ന മഹാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുന്നതില്‍ അയാള്‍ ഇരിക്കുന്ന പദവി പ്രകാരം തെറ്റില്ല. ഔദ്യോഗിക പദവിയില്‍ ഇരിക്കുന്ന ഒരാള്‍ അഡീഷണല്‍ സെക്രട്ടറിയെ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ അപാകതയൊന്നുമില്ല.

പക്ഷേ ബന്ധപ്പെട്ടത് ദുരുദ്ദേശത്തോടെയാണ്. ഇങ്ങനെയാണ് കാര്യങ്ങള്‍ എന്ന് ഈ മഹാന്‍ അറിയിക്കുകയാണ്. അപ്പോള്‍ ഒരു സ്വാഭാവിക മറുപടി കൊടുക്കുമല്ലോ, അതാണ് രേഖ എന്ന് പറയുന്നത്. അതുകൊണ്ടൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കിതമാക്കാന്‍ ആകില്ല’ മുഖ്യമന്ത്രി പറഞ്ഞു.

 

Top