ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: ചെന്നിത്തലയുടെ സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറിൽ ഫിഷറീസ് മന്ത്രി മേഴ്‍സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തപുരം പൂന്തുറയിൽ സത്യഗ്രഹം നടത്തും.  രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സത്യഗ്രഹം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇ.എം.സി.സിയുമായുള്ള ധാരണാപത്രത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്.

എന്നാൽ സർക്കാർ നയത്തിന് വിരുദ്ധമായ കാര്യങ്ങൾ ബോധ്യപ്പെട്ടതോടെയാണ് ധാരണപത്രം റദ്ദാക്കിയതെന്നാണ് സർക്കാരിന്റെ വിശദീകരണം.ഇ.എം.സി.സിയുമായുള്ള രണ്ടാമത്തെ ധാരണപത്രവും റദ്ദാക്കിയതോടെ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.

Top