തെരഞ്ഞെടുപ്പിന് ഭീഷണി സൃഷ്ടിച്ച് ഡീപ്പ് ഫേക്ക്;ദക്ഷിണകൊറിയയില്‍ കനത്ത ജാഗ്രത

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിര്‍മിതമായ ഡീപ്പ് ഫേക്ക് വീഡിയോകളുടേയും ചിത്രങ്ങളുടെയും വ്യാപനത്തില്‍ ദക്ഷിണകൊറിയയില്‍ ആശങ്ക ഉയരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ കനത്ത ജാഗ്രതയിലാണ്.ജനുവരി 29 മുതല്‍ കഴിഞ്ഞയാഴ്ച അവസാനം വരെ 129 എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതായി ദക്ഷിണകൊറിയയുടെ നാഷണല്‍ ഇലക്ഷന്‍ കമ്മീഷന്‍ (എന്‍ഇസി) പറയുന്നു.

രാഷ്ട്രീയ നേതാക്കളുടെ ഡീപ്പ് ഫേക്ക് വീഡിയോകള്‍ ഇതിനകം ഇന്റര്‍നെറ്റിലുണ്ട്. 2022 ല്‍ യുഎസില്‍ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുത് എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ രൂപത്തിലുള്ള റോബോ കോള്‍ പ്രചരിച്ചിരുന്നു. ഇതിന് പുറമെ വിവിധ അഭ്യര്‍ത്ഥനങ്ങള്‍ നടത്തിക്കൊണ്ടുള്ള നേതാക്കളുടെ ഡീപ്പ് ഫേക്ക് വീഡിയോകളും പ്രചരിക്കുന്നു. ആഗോള തലത്തില്‍ തിരഞ്ഞെടുപ്പിന് വലിയ വെല്ലുവിളിയാണ് എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നത്.വന്‍തോതില്‍ വ്യാജ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നതിനും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനും എഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനിടയുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനിടയാക്കും. 2014 ലെ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയാ കാമ്പയിനുകള്‍ വ്യാപകമായി തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ചതായ ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് സംബന്ധമായ ഉള്ളടക്കങ്ങള്‍ക്ക് പല സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

പുതിയതായി പരിഷ്‌കരിച്ച തിരഞ്ഞെടുപ്പ് നിയമത്തിന്റെ ലംഘനമാണിത്. നിയമം അനുസരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്കായി ഡീപ്പ് ഫേക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഏഴ് വര്‍ഷം തടവും 1 കോടി വോണ്‍ (6.21 ലക്ഷം രൂപ) പിഴയും ലഭിക്കുന്ന കുറ്റമാണിത്. ഡിസംബറിലാണ് പരിഷ്‌കരിച്ച നിയമം നാഷണല്‍ അസംബ്ലി പാസാക്കിയത്.

Top