ന്യൂനമര്‍ദ്ദം: ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

sabarimala

പത്തനംതിട്ട: കേരള തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം മൂലം കടല്‍ക്ഷോഭ സാധ്യതയുള്ളതിനാല്‍ തീരദേശ പാതകളില്‍കൂടി ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍.

കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ശബരിമല മീനമാസപൂജ, ഉത്സവം ഇവയുമായി ബന്ധപ്പെട്ട് നട തുറക്കുന്നതിനാല്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും നിരവധി തീര്‍ത്ഥാടകര്‍ ശബരിമലയിലേക്ക് എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.Related posts

Back to top