മുഘര്‍ശരായ് റെയില്‍വേ സ്റ്റേഷന്‍ ഇനി ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരില്‍ അറിയപ്പെടും

Amit Shah

ലക്നൗ. ഉത്തര്‍പ്രദേശിലെ മുഘള്‍ശരായ് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ ഇനിമുതല്‍ ആര്‍എസ്എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരില്‍ അറിയപ്പെടും. റെയില്‍വേ സ്റ്റേഷന്‍ കെട്ടിടവും കാവി നിറത്തിലാക്കിക്കഴിഞ്ഞു.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് പൂര്‍ണ്ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യ ഗുഡ്‌സ് ട്രെയിന്‍ ഫ്‌ളാഗ്‌ ഓഫ് ചെയ്യും.

കേന്ദ്ര സഹമന്ത്രി മനോജ് സിന്‍ഹ, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. യുപി ഗവര്‍ണര്‍ രാം നായ്ക് ആണ് റെയില്‍വേ സ്റ്റേഷന്റെ പേര്‌ മാറ്റണമെന്ന ആവശ്യം മുന്നോട്ട് വച്ചത്.

1968ല്‍ മുഘളശരായ് റെയില്‍വേ സ്റ്റേഷനിലാണ് ദീന്‍ ദയാല്‍ ഉപാധ്യായെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്മ സ്ഥലം കൂടിയാണ് മുഘളശരായ്.

Top