സ്വന്തം പേരിലുള്ളത് 204 ക്രിമിനല്‍ കേസുകള്‍; അറസ്റ്റ് ചെയ്യാന്‍ ഏത് പൊലീസുകാരന് ധൈര്യമെന്ന് എം.പി

deen

ഇടുക്കി : ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും കോണ്‍ഗ്രസ്സിന് വിജയം നേടിക്കൊടുത്ത യുവ നേതാവാണ് ടീന്‍ കുര്യാക്കോസ്. പാര്‍ട്ടി നേതൃത്വം പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റു കൂടിയായ ഡീന്‍ സ്വന്തമാക്കിയത്.

എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ള എം.പിയാണ് ഡീന്‍. പെരിയയില്‍ രണ്ട് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന്റെ പേരിലുള്ള കേസുകളാണ് ഇതില്‍ ഭൂരിപക്ഷവും.

ഹര്‍ത്താലിന്റെ പേരിലുള്ള കേസുകള്‍ ഏറ്റെടുക്കാന്‍ തയാറാണ്. എന്നാല്‍ അക്രമങ്ങള്‍ നടന്നെന്ന പേരിലെടുത്തത് മുഴുവന്‍ കള്ളക്കേസാണെന്നും കേരളം കണ്ട ഏറ്റവും സമാധാനപരമായ ഹര്‍ത്താലായിരുന്നു അന്ന് നടന്നതെന്നുമാണ് ഡീന്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഹര്‍ത്താല്‍ ദിവസം അക്രമസംഭവങ്ങളുണ്ടായി എന്നതിന്റെ പേരില്‍ അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്റെയും നിര്‍ദ്ദേശമനുസരിച്ച് എടുത്തിട്ടുള്ള കേസുകളെല്ലാം കള്ളക്കേസുകളാണ്. അതിനാല്‍ തന്നെ ഈ കേസുകളില്‍ ജാമ്യമെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല . കേസ് ചാര്‍ജ്ജ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് പോലുമറിയാം ഞാന്‍ കുറ്റക്കാരനല്ലെന്ന്. കുറ്റവാളിയല്ലാത്ത എന്നെ അറസ്റ്റ് ചെയ്യാന്‍ ഏത് പൊലീസുകാരനാണ് ധൈര്യം? ഹൈക്കോടതിയില്‍ ഭരണഘടനാപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തും. അതേസമയം ഹര്‍ത്താലിനെതിരെ ഒരക്ഷരം മിണ്ടാന്‍ യോഗ്യതയില്ലാത്ത പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെന്നും ഡീന്‍ പറയുന്നു.

Top