ഡീന്‍ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകന്‍

deen-dennis-and-mammootti

ഡീന്‍ ഡെന്നിസ് ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായെത്തുന്നു. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് ഡീന്‍ ഡെന്നീസ്.

ഗെയ്മിംഗ് ത്രില്ലര്‍ രീതിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറോടെ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡീന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ബിഗ് ബജറ്റിലായിരിക്കും ചിത്രം നിര്‍മ്മിക്കുന്നത്. രണ്ടു വര്‍ഷമായി താന്‍ ഈ സിനിമയ്ക്ക് പുറകേയാണെന്നും സംവിധാനം ഏറ്റെടുക്കാന്‍ മമ്മൂട്ടി തന്നെയാണ് പ്രോല്‍സാഹനം തന്നതെന്നും ഡീന്‍ വ്യക്തമാക്കി.

Top