തുടര്‍ച്ചയായ പത്താവര്‍ഷവും ജപ്പാനിലെ ജനസംഖ്യയില്‍ കുറവ്

child kill

ടൊക്കിയോ:ജപ്പാനിലെ ജനസംഖ്യയില്‍ കഴിഞ്ഞ വര്‍ഷവും കുറവ് രേഖപ്പെടുത്തി. 2018ല്‍ മാത്രം കുറഞ്ഞത് 4.3 ലക്ഷത്തിലേറെ പേരാണ്. തുടര്‍ച്ചയായി പത്താംവര്‍ഷമാണ് ജപ്പാനിലെ ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ 9.2 ലക്ഷം ജനനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മരണ സംഖ്യ ജനനസംഖ്യയേക്കാള്‍ കൂടുതലാണ് റിപ്പോര്‍ട്ട് ചെയ്തത്. 13.6 ലക്ഷം പേരാണ് ജാപ്പാനില്‍ 2018 ല്‍ മരിച്ചത്.

ജപ്പാനിലെ ജനനസംഖ്യയുടെ രണ്ട് ശതമാനം വിദേശീയരാണെന്നും കണക്കില്‍ പറയുന്നു. ജനസംഖ്യയിലെ ഇടിവ് ബാധിക്കുന്നത് ജപ്പാനിലെ തൊഴില്‍ മേഖലയെയാണ്‌.

Top