ജെഎന്‍യു ക്യാമ്പസ് വളപ്പില്‍ അഴുകിയ മൃതദേഹം കണ്ടെത്തി

jnu

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ കാട്ടില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.

മരത്തില്‍ കെട്ടിതൂക്കിയ നിലയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ജെഎന്‍യുവിലെ വിദ്യാര്‍ഥിയുടേതാണോ അതോ പുറത്തു നിന്നുള്ള ആരുടെതെങ്കിലുമാണോ മൃതദേഹമെന്ന് വ്യക്തമല്ല.

പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളെ ചോദ്യം ചെയ്തു. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Top