ടൊറന്റോ ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടി ‘ഡിക്കോഡിങ് ശങ്കര്‍’

ടൊറന്റോ വനിതാ ചലച്ചിത്ര മേളയില്‍ ദീപ്തി പിള്ള ശിവന്‍ സംവിധാനം ചെയ്ത ‘ഡിക്കോഡിങ് ശങ്കര്‍’ എന്ന ചിത്രത്തിന് പുരസ്‌കാരം. മികച്ച ബയോഗ്രാഫികല്‍ സിനിമയ്ക്കുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. സംവിധായകനും തിരകഥാകൃത്തുമായ സഞ്ജീവ് ശിവന്റെ ഭാര്യയാണ് ദീപ്തി.

ഗായകനും സംഗീത സംവിധായാകനുമായ ശങ്കര്‍ മഹാദേവന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോകുമെന്ററി ഫിലിം ആണ് ‘ഡീകോഡിങ് ശങ്കര്‍’. പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റിനു വേണ്ടി രാജീവ് മെഹരോത്രയാണ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മ്മിച്ചത്.

ഗായകന്‍, സംഗീതജ്ഞന്‍, അധ്യാപകന്‍, കുടുംബനാഥന്‍, ഭക്ഷണപ്രിയന്‍ എന്നീ വേഷങ്ങള്‍ക്കിടയിലെ ശങ്കര്‍ മഹാദേവന്റെ ജീവിത താളമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

സരസമായി ശങ്കര്‍ മഹാദേവന്‍ തന്നെയാണ് സംഗീത ജീവിതം പറഞ്ഞു തരുന്നത്. നേരത്തെ വിവിധ ഡോക്യുമെന്ററി, സിനിമാ നിര്‍മാണത്തില്‍ ഭാഗമായിരുന്നുവെങ്കിലും ദീപ്തി സംവിധാനം ചെയ്ത ആദ്യ ഡോക്യുമെന്ററിയാണ് ‘ഡികോഡിങ് ശങ്കര്‍’. നിലവില്‍ സീ നെറ്റ്വര്‍ക്കിന്റെ ബിസിനസ് ഹെഡ് ആണ് ദീപ്തി.

 

Top