പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് 101 രൂപ കുറവ്

തിരുവനന്തപുരം: പുതുവത്സരത്തില്‍ വാണിജ്യ സിലിണ്ടറിന് വില കുറച്ചു. 19 കിലോ എല്‍പിജി സിലിണ്ടറിന് 101 രൂപയാണ് ഇന്ന് കുറച്ചത്.

ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1994 രൂപ ആയി. നവംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 278 രൂപ കൂട്ടിയിരുന്നു.

Top